കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ ഈട്ടിപ്പാറ - മേഡേൺ പടി റോഡിലെ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു, വാർഡ് മെമ്പർ ഷാജിമോൾ റഫീക്ക്, എന്നിവർക്കും മറ്റ് മൂന്ന് പേർക്കുമെതിരെപോത്താനിക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരംകേസെടുത്തു. പെരുമ്പാവൂർ താലൂക്ക് സർവേയർ കോലോത്ത് അനസ്, മണ്ണെടുപ്പുകാരായ അടിവാട് കുപ്പശ്ശേരിൽ നൗഫൽ, കൂറ്റംവേലി കൂട്ടുങ്ങൽ അജി എന്നിവരാണ് മറ്റ് പ്രതികൾ.പ്രസിഡന്റും മെമ്പറുംമുസ്ലിംലീഗുകാരാണ് .സെക്രട്ടറിക്ക് പരാതി നൽകിയതും ലീഗുകാർ തന്നെ
പഞ്ചായത്ത് കമ്മറ്റി തീരുമാനമില്ലാതെ ഗതാഗതയോഗ്യമായിരുന്ന ടാർ റോഡ് ആറടി താഴ്ചയിൽ കുഴിച്ച് ഇരുന്നൂറ് ലോഡ് മണ്ണ് കടത്തിക്കൊണ്ടു പോയെന്നാണ് കേസ്. പഞ്ചായത്ത് ഭരണകക്ഷിയായ മുസ്ലീം ലീഗിന്റെ പഞ്ചായത്ത് ജനറൽ സെക്രട്ടറി കൂടിയായ ഈട്ടിപ്പാറ സ്വദേശി കുറുഞ്ഞിലിക്കാട്ട് മൈതീനാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ആദ്യം പരാതി നൽകിയത്. പിന്നീട് സി.പി.എം പല്ലാരിമംഗലം ലോക്കൽ കമ്മറ്റിയും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
മണ്ണ് കടത്താൻ ഉപയോഗിച്ച രണ്ട് ടിപ്പറുകൾ പൊലിസ് കസ്റ്റഡിയിൽ എടുത്തെങ്കിലും മണ്ണ് എടുക്കാൻ ഉപയോഗിച്ച പെരുമ്പാവൂർ കോടനാട് സ്വദേശിയുടെ ഹിറ്റാച്ചി കസ്റ്റഡിയിലെടുത്തില്ല. . ഇതിനിടെ കേസിലെ നാലും അഞ്ചും പ്രതികളായ നൗഫൽ, അജി എന്നിവർ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി.