v

കൊച്ചി: ലോക്ക് ഡൗണിനെത്തുടർന്ന് വിദ്യാർത്ഥികളുടെ സമയനഷ്ടം ഒഴിവാക്കാൻ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള നേതൃയോഗം തീരുമാനിച്ചു. ആദ്യഘട്ടമായി അദ്ധ്യാപകർക്ക് ഓൺലൈൻ പരിശീലനം നൽകും.

സി.ബി.എസ്.ഇ നടപ്പാക്കുന്ന സിലബസ് ലഘൂകരണം നടപ്പാക്കും.
അൺ എയ്ഡഡ് മേഖലയ്ക്ക് മാത്രം വൈദ്യുതിബോർഡ് നടപ്പിലാക്കിയ കൂടിയനിരക്ക് സ്‌കൂളുകൾക്ക് അനുകൂലമായി പുനഃപരിശോധിക്കണമെന്നും സ്‌കൂൾ വാഹനങ്ങളുടെ നികുതി സീറ്റെണ്ണി വർദ്ധിപ്പിക്കാനുള്ള വിവേചനപരമായ തീരുമാനം പിൻവലിക്കണമെന്നും കേരള നേതൃയോഗം ആവശ്യപ്പെട്ടു.