പിറവം: പ്രളയത്തിലും മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തിലും തകർന്ന നിയോജകമണ്ഡലത്തിലെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടമായി 18 പ്രവൃത്തികൾക്ക് 328 ലക്ഷം രൂപ അനുവദിച്ചു. അനൂപ്‌ ജേക്കബ്‌ എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. പദ്ധതിയുടെ മേൽനോട്ടത്തിനായി അതാത് പഞ്ചായത്ത് പ്രതിനിധികളും വാർഡ് കൗൺസിലർമാരും ഉൾപ്പെടുന്ന സമിതി രൂപീകരിക്കും. പ്രവൃത്തി ഗുണമേന്മ ഉറപ്പാക്കുന്നതിന് ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

*അനുമതി ലഭിച്ചത്

#മണീട് 4--ാം വാർഡിലെ ഓട്ട് കമ്പിനിപടി-കണക്കിൻ ചേരിത്താഴം റോഡിന് 30 ലക്ഷംരൂപ, മേൻമുഖം-കാലാപ്പിള്ളി റോഡിന് 15 ലക്ഷം, മുക്കടേത്താഴം - നീലനാൽത്താഴം റോഡിന് 10 ലക്ഷം, പുളിഞ്ചോട് -ആരക്കുന്നം റോഡിന് 10 ലക്ഷം

#പാമ്പാക്കുട 3--ാം വാർഡിലെ ആശാൻപടി -കോൽപ്പാറ റോഡിന് 25 ലക്ഷം, ഓലിക്കത്തണ്ട് ഹരിജൻ കോളനി റോഡിന് 28 ലക്ഷം

#പിറവത്തെ കല്ലുമാരി-അയ്യപ്പൻകുടം റോഡിന് 10 ലക്ഷം,ചെല്ലേത്ത് പാടം -പുളിമാത്ത് ഫാം റോഡിന് 25 ലക്ഷം, മമ്പറത്ത്പടി - വാലേയിൽപടി റോഡിന് 10 ലക്ഷം

#തിരുമാറാടിയിലെ വെട്ടിമൂട് - കാക്കൂർ റോഡ് ടാർ ചെയ്യുന്നതിന് 15 ലക്ഷം, പള്ളിക്കവല - ആറൂർ റോഡിന് 15 ലക്ഷം

#ഇലഞ്ഞിയിലെ വേളാശ്ശേരിത്താഴം - ചേലക്കൽ കനാൽ റോഡിന് 13 ലക്ഷം

# കൂത്താട്ടുകുളം കരിപ്പാൽകട്ടിമുട്ടം - കടമ്പനാട്ട് താഴം റോഡിന് 40 ലക്ഷം

# തൃപ്പൂണിത്തുറ തിരുവാങ്കുളത്ത് കൊല്ലൻപ്പടി വാട്ടർ ടാങ്ക് റോഡിന് 12 ലക്ഷം, കരിങ്ങാചിറ - ചങ്ങംപുഴ അനക്സ് റോഡിന് 15 ലക്ഷം.

#ആമ്പല്ലൂർ തൊണ്ടിലങ്ങാടി - പള്ളിമുക്ക് ചാലക്കപ്പാറ റോഡിന് 20 ലക്ഷം.

#എടയ്ക്കാട്ടുവയലിൽ ഊഴക്കോട് - ചാപ്പൽ റോഡിന് 15 ലക്ഷം, കൈലമംഗലത്ത് താഴം - മീന്‍പ്പിള്ളി റോഡിന് 20 ലക്ഷം രൂപ.