paipra
നൗഫലിന്റെ വീട്ടിലേക്ക് മരം മറിഞ്ഞു വീണ നിലയിൽ

മൂവാറ്റുപുഴ: ശക്തമായ കാറ്റിലും മഴയിലും പായിപ്ര ,മാറാടി പഞ്ചായത്തുകളിൽ വ്യാപക നാശം . മരങ്ങൾ ഒടിഞ്ഞുവീണു, ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു. വ്യാപകമായ കൃഷിനാശം സംഭവിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ തച്ചുകുന്നേൽ രാജു, പാണായിച്ചാലിൽ നൗഫൽ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് സമീപത്ത് നിന്നിരുന്ന മരങ്ങൾ മറിഞ്ഞ് വീണ് വീടുകൾക്ക് കേടുപാടുകൾ പറ്റി. മുക്കടയിൽ ജോർജിന്റെ പുരയിടത്തിനെ മാവ് ഒടിഞ്ഞ് വാട്ടർ ടാങ്കിന് മുകളിലേക്ക് വീണു. മാനാറി പന്തക്കോട്ട് ചിറക്ക് സമീപത്ത് നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞതോടെ ലെെൻ പൊട്ടി താഴെ വീണു.ഇതേ തുടർന്ന് വെെദ്യുതി ബന്ധം വിച്ഛേദിച്ചു. കൂടാതെ ധാരാളം റബ്ബർ, കുലച്ചുനിൽക്കുന്ന വാഴകൾ , പച്ചക്കറി കൃഷികൾ എന്നിവ വീശിയടിച്ച കാറ്റിൽ നശിച്ചു. മാറാടി പഞ്ചായത്തിൽ കെട്ടിടത്തിതിന്റെ മേൽക്കൂര പറന്ന് വീണ് സമീപത്തുള്ള വീടിനും 3 കാറുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.