കിഴക്കമ്പലം: കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 3.75 കോടി അനുവദിച്ചതായി വി.പി. സജീന്ദ്രൻ എം.എൽ.എ അറിയിച്ചു. ഐക്കരനാട് പഞ്ചായത്തിലെ ആശ്രമം കവല ജി.ആർ.കെ റോഡ് 15 ലക്ഷം, വെണ്ണിക്കുളം കോളനി റോഡ് 10 ലക്ഷം, നമ്പ്യാരുപടി കറുകപ്പിള്ളി ലക്ഷം വീട് കോളനി റോഡ് 20 ലക്ഷം,കുന്നത്തുനാട് പഞ്ചായത്തിൽ തളികുന്നത്ത്മൂല വാത്യായത്ത് റോഡ് 15 ലക്ഷം, തോട്ടപ്പിള്ളി പ്പാടം റോഡ് 20 ലക്ഷം, പള്ളിക്കര ആശുപത്രി പടി ചി​റ്റനാട് അംഗനവാടി റോഡ് 15 ലക്ഷം, മാടശേരി കോളനി റോഡ് 15 ലക്ഷം.മഴുവന്നൂർ പഞ്ചായത്തിൽ നീരാട്ടിത്താഴം നെടുമല റോഡ് 20 ലക്ഷം, മനക്കലമാരി ആക്കാംപാറ റോഡ് 15 ലക്ഷം, വെള്ളപ്പേലി ചിറക്കര പടി ചിറമൂലം റോഡ് 35 ലക്ഷം, കു​റ്റ്യേലിത്താഴം പാലചുവട് റോഡ് 20 ലക്ഷം.പൂത്തൃക്ക പഞ്ചായത്തിൽ പൊട്ടക്കത്താഴം നെല്ലിപ്പാമ​റ്റം റോഡ് 15 ലക്ഷം, കോലഞ്ചേരി സബ് ട്രഷറി പൊട്ടക്കത്താഴം റോഡ് 20 ലക്ഷം, പരവൻ കടവ് പള്ളിപ്പുറത്ത് കടവ് റോഡ് 10 ലക്ഷം.

തിരുവാണിയൂർ പഞ്ചായത്തിൽ വണ്ടിപ്പേട്ട വി.കെ എൽദോസ് റോഡ് 15 ലക്ഷം, മാമല കുറുത്ത റോഡ് 10 ലക്ഷം.

വാഴക്കുളം പഞ്ചായത്തിൽ കമ്പനിപടി എം.ഇ.എസ് കോളേജ് റോഡ് 15 ലക്ഷം, പറമ്പി ചിറയം പാടം സലഫി മസ്ജിദ് റോഡ് 20 ലക്ഷം, മുടിക്കൽവല്ലംകടവ് റോഡ് 10 ലം, മാറമ്പിള്ളി മാവിൻചുവട് റോഡ് 20 ലക്ഷം എന്നിങ്ങനെയാണ് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റോഡുകൾക്ക് അനുവദിച്ചത്. കിഴക്കമ്പലം പഞ്ചായത്തിൽ എ.പി വർക്കി റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌.