sndp
ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എടയ്ക്കാട്ടു വയലിൽ നടന്ന സൗജന്യമാസ്ക് വിതരണം വാർഡ് മെമ്പർ ബാലു ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് കെ.കെ.കൃഷ്ണൻകുട്ടി സമീപം

പിറവം: എടയ്ക്കാട്ടുവയൽ ആശാൻ സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. വായനശാല ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബാലു വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് കെ.കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.