മൂവാറ്റുപുഴ : കൊവിഡ് 19 പ്രതിരോധ സാമഗ്രികളുടെ ബ്ലോക്കുതല വിതരണോദ്ഘാടനം പണ്ടപ്പിള്ളി സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട് അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് വാങ്ങിയ പ്രതിരോധ സാമഗ്രികൾ എട്ട് പി.എച്ച്.സികളിലെ മെഡിക്കൽ ഓഫീസർമാർക്ക് പ്രസിഡന്റ് കൈമാറി. പ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
അടുത്ത ഘട്ടത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാർഷിക പദ്ധതിയിൽ 7 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാൻസി ജോർജ് ,ഒ.പി ബേബി, മെമ്പർമാരായ ടി.എം. ഹാരിസ്, അഡ്വ. ചിന്നമ്മ ഷൈൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം .എസ്. സഹിത, ഡോ. കെ.എ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.