നെടുമ്പാശേരി: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റി 'അതിജീവനം' പദ്ധതിയിലൂടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശ്രീമൂലനഗരം, ചെങ്ങമനാട്, കുന്നുകര, പാറക്കടവ്, നെടുമ്പാശേരി എന്നീ പഞ്ചായത്തുകളിലായി 16 യൂണിറ്റുകളാണ് മേഖലയിലുള്ളത്.നേരെത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാനിറ്റൈയ്‌സറുകളും, മാസ്‌കുകളും അംഗങ്ങൾക്ക് പലിശരഹിത വായ്പയും നൽകിയിരുന്നു. അതിജീവനം പദ്ധതിയിലൂടെ മേഖലയിൽ ഒരു കോടി രൂപയുടെ സഹായപാക്കേജാണ് നടപ്പിലാക്കിയത്. കിറ്റുകളുടെ മേഖലാതല ഉദ്ഘാടനം പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. അത്താണി യൂണിറ്റ് പ്രസിഡന്റ് ടി.വി. സൈമൺ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലപ്പിള്ളി, ട്രഷറർ ബിന്നി തരിയൻ, കെ.ജെ. പോൾസൺ, കെ.വി സുനിൽ, പി.കെ. സബേരി, കെ.ഒ. പൗലോസ് എന്നിവർ പ്രസംഗിച്ചു.