pampakuda
പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യമാസ്ക് വിതരണം പ്രസിഡന്റ് അമ്മിണി ജോർജ് ഉദ്ഘാടനം ചെയ്യുന്നു .വൈസ് പ്രസിഡന്റ് സി.ബി.രാജീവ് അംഗങ്ങളായ സാജു ജോർജ്, ഷീല ബാബു, ഒ.എം.ചെറിയാൻ, റീജ മോൾ ജോബി, , സുഷമ മാധവൻ തുടങ്ങിയവർ സമീപം

പിറവം: പാമ്പാക്കുട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾ സർക്കാർ ഓഫീസുകൾ അക്ഷയകേന്ദ്രം അങ്കണവാടി ജീവനക്കാർ ആശ വർക്കർമാർ എന്നിവർക്ക് സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അമ്മിണി ജോർജ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. വെസ് പ്രസിഡന്റ് സി.ബി. രാജീ്വ് അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റ് സുഷമ മാധവൻ , അംഗങ്ങളായ ഷീല ബാബു, സാജു ജോർജ് , സുമ ഗോപി , റീജാമോൾ ജോബി, ഒ.എം.ചെറിയാൻ , സിന്ധു ജോർജ് സെക്രട്ടറി കെ.കെ. അന്ത്രു ,സി.ഡി.എസ് ചെയർപേഴ്സൻ ലിസി ബെന്നി തടങ്ങിയവർ പങ്കെടുത്തു.