ആലുവ: യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന 'വീടണയാൻ യൂത്ത് കെയറി'ന്റെ കരുതൽ എന്ന പദ്ധതിയിലേക്ക് പത്ത് ടിക്കറ്റ് വിമാന ടിക്കറ്റുകൾ അൻവർ സാദത്ത് എം.എൽ.എ നൽകും. സാമ്പത്തികമായി പിന്നാക്കം നൽകുന്ന ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാനാണ് എം.എൽ.എ ടിക്കറ്റ് നൽകുന്നത്.
ജിദ്ദയിലെ ആലുവ കൂട്ടായ്മയായും യു.എ.ഇയിലെ അരോമയും വീഡിയോ കോൺഫറൻസിലൂടെ എം.എൽ.എയെ പ്രവാസികളുടെ ദുരിതങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് നിർദ്ദനരായ പത്ത് പേർക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള പണം അദ്ദേഹം കണ്ടെത്തി നൽകുന്നത്. കൂടുതൽ സ്‌പോൺസർമാരെ ലഭിക്കുന്നതനുസരിച്ച് കൂടുതൽ പാവപ്പെട്ട പ്രവാസികൾക്ക് ടിക്കറ്റ് എടുത്ത് കൊടുക്കാൻ ശ്രമിക്കുന്നതാണെന്നു എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.