രാമമംഗലം: രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ പോസിറ്റീവ് കോവിഡ് ടാസ്കുകളുടെ ഭാഗമായി മാസ്കുകൾ നിർമ്മിച്ചു നൽകി. 88 കേഡറ്റുകളാണ് മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടത്. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോൺ സ്മിത കെ വിജയൻ അദ്ധ്യാപകൻ മണി പി കൃഷ്ണൻ തുടങ്ങിയവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. മാസ്കുകൾ സാമൂഹ്യ സ്ഥാപനങ്ങൾക്കും സമീപ നിവാസികൾക്കും വിതരണം ചെയ്തു.അമൃത സിജു നിർമിച്ച മാസ്‌ക് രാമമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ ജോയ് ജോസഫിന് നൽകി.കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോണ്,സ്മിത കെ വിജയൻ എന്നിവർ പങ്കെടുത്തു.