പറവൂർ : എക്സൈസും പുത്തൻവേലിക്കര പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ചാത്തേടം തുരുത്തിപ്പുറം ഭാഗത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ നിന്ന് 75 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.