തോപ്പുംപടി: സിമന്റിന്റെയും കമ്പിയുടെയും വില കുതിച്ചുയരുന്നത് വ്യാപാരികളെയും കെട്ടിട നിർമ്മിക്കുന്ന സാധാരണക്കാരെയും വലയ്ക്കുന്നു.

ഒറ്റയടിക്ക് ചാക്കിന് 70 രൂപയോളം വർദ്ധിച്ചു. ഗോഡൗണിൽ ഉണ്ടായിരുന്ന കട്ടപിടിച്ച സിമന്റുകളും കൂട്ടത്തിൽ കയറ്റി വിടുന്നതും കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു.

മെറ്റൽ, മെറ്റൽ പൊടി എന്നിവക്കും വില കുതിച്ചു. ചട്ടിക്ക് 35 രൂപ ഉണ്ടായിരുന്ന മെറ്റൽ വില 45 ആയി. സിമന്റ് കട്ടയുടെ വിലയും കൂടി.

നിർമ്മാണം പാതിവഴിയിലായവർ മാത്രമാണ് വില കൂടിയിട്ടും ജോലികൾ നടത്തുന്നത്. മഴക്കാലത്തിന് ആഴ്ചകൾ ശേഷിക്കേ പലരും വീട് വാർക്കാനുള്ള നെട്ടോട്ടത്തിലാണ്.