പറവൂർ : വടക്കേക്കര പഞ്ചായത്തിൽ കട്ടത്തുരുത്ത് ന്യൂ ഫ്രണ്ട്സ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാല്പതോളം കുടുംബങ്ങൾ ചേർന്ന് മൂന്നര ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയാരംഭിച്ചു. നിലമൊരുക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായി. വർഷങ്ങളായി കൃഷിചെയ്യാതെ കിടന്ന സ്ഥലമാണിത്. വാർഡ് മെമ്പർ മധുലാൽ പച്ചക്കറി വിത്തുകൾ നട്ട് തുടക്കമിട്ടു. ട്രസ്റ്റ് പ്രസിഡന്റ് ശിവൻ, സെക്രട്ടറി ജോൺസൺ, കൃഷി അസിസ്റ്റന്റ് ഷിനു, ഷാജി തുടങ്ങിയവർ പങ്കെടുത്തു.