പറവൂർ : മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏഴിക്കര വില്ലേജ് കമ്മിറ്റി കോവിഡ് ബോധവത്കരണ കാമ്പയിൽ നടത്തി. മാസ്ക് ധരിക്കാതെ യാത്രചെയ്തവർക്ക് മാസ്ക് നൽകി ജില്ലാ വൈസ് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.എ. പ്രതാപൻ, വില്ലേജ് സെക്രട്ടറി എം.ബി. ചന്ദ്രബോസ്, പ്രസിഡന്റ് കെ.എ. പരമേശ്വരൻ, എ.എസ്. ദിലീഷ് തുടങ്ങിയവർ പങ്കെടുത്തു.