പറവൂർ : പൊക്കാളി കൃഷിക്കായി നല്ലയിനം നെൽവിത്തുകൾ കർഷകർക്ക് വിതരണം തുടങ്ങി. ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി എന്നീ പഞ്ചായത്തുകളിലെ കർഷകർക്കായി എട്ടരടൺ വിത്താണ് പൊക്കാളി നിലവികസന ഏജൻസി മുഖേന നൽകുന്നത്. മലബാർ കയ്പാട് ഫാർമേഴ്സ് സൊസൈറ്റിയിൽ നിന്നാണ് വിത്തെത്തിച്ചത്. പൊക്കാളി നിലവികസന ഏജൻസി വൈസ് ചെയർമാൻ കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് അംഗങ്ങളായ പി.എൻ. സന്തോഷ്, എൻ.എ. രാജു, എ.ഡി.സി അംഗം എം.ടി. സുനിൽകുമാർ, കൃഷി ഓഫീസർമാരായ സരിത മോഹൻ, സി.എക്സ്. സിമി തുടങ്ങിയവർ പങ്കെടുത്തു.