കൊച്ചി: കൊവിഡ് സുരക്ഷ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി ചങ്ങാടത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്ന യാത്രക്കാരെ കാണുമ്പോൾ പിഴല ദ്വീപ് നിവാസികളുടെ നെഞ്ചിൽ തീയാണ്. പാലം ഉണ്ടെങ്കിലും വാഹന യാത്ര നിരോധിച്ചിരിക്കുകയാണ്. മറുകരയിലെത്തണമെങ്കിൽ ചങ്ങാടത്തെ ആശ്രയിക്കണം. ഓഫീസുകളും മറ്റു സ്ഥാപനങ്ങളും തുറന്നതിനാൽ കൂടുതൽ ആളുകൾ നഗരത്തിലേക്ക് പോയിത്തുടങ്ങി. യാത്രാ സൗകര്യം ഒരുക്കുവാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടുമില്ല.കണ്ടെയ്നർ റോഡിൽ നിന്ന് പിഴലയിലേക്കുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ തന്നെ.
അത്യാവശ്യത്തിന് പോലും...
പാലത്തിലൂടെ യാത്ര സാദ്ധ്യമല്ലാത്തതിനാൽ ജനങ്ങൾ അനുഭവിക്കുന്ന യാതനകൾ ചില്ലറയല്ല. കൂട്ടുകാരുമൊത്തുള്ള ഓട്ടത്തിനിടെ ദ്വീപിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ എട്ടു വയസുകാരി കഴിഞ്ഞ ദിവസം രാത്രി തെന്നി വീണു. മുഖം അടിച്ചുള്ള വീഴ്ചയിൽ താടിയെല്ലിന് ക്ഷതമേറ്റു. രക്തം ഒഴുക്ക് നിലയ്ക്കാതെ വന്നതോടെ വീട്ടുകാർ പരിഭ്രാന്തയിലായി. രാത്രി 8.45 നായിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകുന്നതിനായി വീട്ടുകാർ കാറിൽ കടവിലെത്തി. ട്രിപ്പ് അവസാനിപ്പിച്ച് ചങ്ങാടം ദ്വീപ് വിട്ടിരുന്നു. മൂലമ്പിള്ളിയിൽ താമസിക്കുന്ന ചങ്ങാടം ജീവനക്കാരുടെ ഫോൺ നമ്പർ കണ്ടെത്തി വിവരം പറഞ്ഞു. രാത്രി പത്തരയോടെ കടവിലെത്തിയ ചങ്ങാടത്തിൽ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അഞ്ച് സ്റ്റിച്ച് വേണ്ടിവന്നു. തിരിച്ചെത്തിയ കുടുംബം കണ്ടെയ് നർ റോഡിൽ കാർ പാർക്ക് ചെയ്ത് നടന്ന് വീട് എത്തുമ്പോൾ രാത്രി ഒരു മണിയായി
.# പണി തീരാത്ത പാലം
2014 ൽ പിഴല പാലത്തിന്റെ പണി തുടങ്ങി
ഒന്നര വർഷത്തിനുള്ളിൽ തീർക്കുമെന്നായിരുന്നു വാഗ്‌ദാനം
പാലത്തിന്റെ ഒരു ഭാഗത്ത് ഇരുമ്പ് പൈപ്പ് കൊണ്ട് സ്റ്റെപ്പുണ്ടാക്കി നടക്കാൻ വഴിയുണ്ടാക്കി
ഡിസംബറിൽ ചങ്ങാടങ്ങൾ കേടായതോടെ ദ്വീപ് ഒറ്റപ്പെട്ടു.
കര മുട്ടിക്കൽ സമിതിയുടെ നേതൃത്വത്തിൽ മണ്ണിട്ട് താത്കാലികമായി വഴി ഒരുക്കിപാലത്തെ റോഡുമായി ബന്ധിപ്പിച്ചു. കൊവിഡ് വന്നതോടെ പാലം പണി തടസപ്പെട്ടു
വീണ്ടും കോടതി
പാലത്തിലൂടെ നാട്ടുകാർ നടക്കുന്നതിനാൽ നിർമ്മാണം തടസപ്പെടുന്നുവെന്ന് പറഞ്ഞ് കരാറുകാരൻ കോടതിയെ
സമീപിച്ചു.മാർച്ച് 31 നകം പാലം തുറന്നുകൊടുക്കാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതിനാൽ കോടതി പാലം വഴിയുള്ള യാത്ര നിരോധിച്ചു
# പാലം തുറക്കണം