gurudeva-sangamithara-
ഗുരുദേവ സംഘമിത്രയുടെ പലവ്യഞ്ജന കിറ്റ് വിതരണോദ്ഘാടനം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിക്കുന്നു.

പറവൂർ : പാലാതുരുത്ത് - മുണ്ടുരുത്തി ഗുരുദേവ സംഘമിത്ര ലോക്ക് ഡൗൺ കാലത്തെ അതിജീവനത്തിന്റെ ഭാഗമായി പലവ്യഞ്ജനകിറ്റ് സൗജന്യമായി വിതരണം ചെയ്തു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് വിതരണോദ്ഘാടനം നിർവഹിച്ചു. സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ജോയിന്റ് സെക്രട്ടറി എം.ആർ. സുദർശനൻ, കെ.കെ. ജോയ് തുടങ്ങിയവർ പങ്കെടുത്തു.