പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേന്ദമംഗലം സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ 163 കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും മാസ്ക് വിതരണം ചെയ്തു. ദേശീയ വിദ്യാഭ്യാസ പുരസ്കാരം ലഭിച്ച അദ്ധ്യാപകൻ ദേവസിക്കുട്ടിക്ക് മാസ്ക് നൽകി. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. സെയ്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദിലീപ്കുമാർ, ട്രഷറർ വിജയൻ, കമ്മിറ്റിഅംഗങ്ങളായ ജയദേവൻ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.