പള്ളുരുത്തി: ലോക്ക് ഡൗണിനെ തുടർന്ന് പൂട്ടിക്കിടന്ന ചെല്ലാനം ഹാർബർ തുറന്ന ദിനം തന്നെ സർക്കാർ അടപ്പിച്ചു. മീൻ വാങ്ങാൻ വന്നവർ സാമൂഹ്യ അകലം പാലിക്കാതെ തിക്കും തിരക്കും കൂട്ടി സംഘർഷം സൃഷ്ടിച്ചതിനാലാണ് കളക്ടറുടെ ഉത്തരവുണ്ടായത്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം കടലിൽ പോയ വള്ളങ്ങൾ നിറയെ ചാളയുമായാണ് ഇന്നലെ തിരിച്ചെത്തിയത്. ചാള ചാകര ലഭിച്ചെങ്കിലും അതിന്റെ ഗുണം കച്ചവടക്കാർക്കും വഞ്ചിക്കാർക്കും ലഭിച്ചില്ല.
സൗദി മാനാശേരി കടപ്പുറത്ത് വള്ളങ്ങൾ പോലും സാമൂഹ്യ അകലം പാലിച്ചായിരുന്നു കയറ്റി വച്ചത്. പലിശക്ക് പണം എടുത്താണ് പലരും പുതിയ വള്ളങ്ങൾ പണി കഴിപ്പിച്ചിറക്കിയത്. ഹാർബർ തുറന്നതോടെ ഏറെ പ്രതീക്ഷയിലായിരുന്നു വള്ളക്കാർ.ചെല്ലാനത്ത് ചാള ചാകര