കൊച്ചി: പനമ്പിള്ളിനഗർ കോയിത്തറ കനാലിലിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സമരം ചെയ്ത മഹാത്മാനഗർ നിവാസികളായ കുടുംബങ്ങൾക്ക് നഗരസഭ കിറ്റ് നിഷേധിച്ചതായി പരാതി. അറുപതാം ഡിവിഷനിൽ നഗരസഭ അനുവദിച്ച കിറ്റുകളാണ് സമരം ചെയ്തവർക്ക് നിഷേധിച്ചത്.
കിറ്റുകൾ വിതരണം ചെയ്തില്ലെങ്കിൽ കൗൺസിലറുടെ വസതിക്കു മുമ്പിൽ കഞ്ഞിവച്ച് പ്രതിഷേധിക്കുമെന്ന് ബി. ഡി. ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു. ജനകീയ സമരത്തിനൊടുവിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബ്രേക്ക് ത്രൂ പദ്ധതിയിൽ പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.