അമരാവതി: കൊവിഡ് -19 ടെസ്റ്റുകൾ നടത്തുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശ് രാജ്യത്തെ ഏറ്റവും ഉയർന്ന രോഗമുക്തി നേടുന്നവരുടെ നിരക്കിലും മുന്നിൽ. കഴിഞ്ഞ 14 മണിക്കൂറിനുള്ളിൽ 140 പേർ സുഖം പ്രാപിച്ച് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡിൽ നിന്ന് മുക്തരായി വീടുകളിൽ എത്തിയവരുടെ എണ്ണം 729 ആയി..
ആന്ധ്രായിലെ ഡിസ്ചാർജ് നിരക്ക് രാജ്യത്തിന്റെ ശരാശരി രോഗമുക്തി നിരക്കിനേക്കാൾ കൂടുതലാണ്. അതുപോലെ, പുതിയ കേസുകളുടെ എണ്ണവും സംസ്ഥാനത്ത് ക്രമേണ കുറയുന്നു. കഴിഞ്ഞ ആഴ്ച ദിവസേന 80 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഈ ആഴ്ചയിൽ ഇത് 60 കേസുകളായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് 7,782 സാമ്പിളുകളിൽ പരിശോധന നടത്തി, അതിൽ 60 എണ്ണം കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.