മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിലെ പത്രദൃശ്യ മാദ്ധ്യമപ്രവർത്തകർക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് പി.എ. കബീർ വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ പി.സി. മത്തായി, കെ.ഇ. ഷാജി, ജോബി ജോസഫ്, പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്. ദിൽരാജ്, വൈസ് പ്രസിഡന്റ് കെ.എം. ഫൈസൽ, ജോയിന്റ് സെക്രട്ടറി അബ്ബാസ് ഇടപ്പിള്ളി എന്നിവർ പങ്കെടുത്തു.