agricultur
ചെറുവ ടൂരിൽ ഇന്നലെയുണ്ടായ കാറ്റിൽ നശിച്ച ഏത്തവാഴത്തോട്ടം.

കോതമംഗലം: ഇന്നലെയുണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും ചെറുവട്ടൂർ പാറേപീടിക ഭാഗത്ത് വീടുകൾക്കും കാർഷിക വിളകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു.

പ്ലങ്കോട്ടിൽ ആമിന, ഇടശേരിക്കുന്നേൽ ശിവദാസൻ, കൊല്ലമോളത്ത് രാജേഷ് എന്നിവരുടെ വീടുകൾക്കും നിരവധി കർഷകരുടെ റബർ മരങ്ങൾക്കും ഏത്തവാഴകൃഷിക്കും കനത്ത നാശമുണ്ടായി.

25ലേറെ ഇലക്ട്രിക്ക് പോസ്റ്റുകളും ലൈനുകളും തകരാറിലായി.

കാറ്റ് നാശം വിതച്ച കൃഷിയിടങ്ങളും വീടുകളും ആന്റണി ജോൺ എം. എൽ.എ സന്ദർശിച്ചു.