കൊച്ചി: പ്രവാസികളുടെ ആദ്യസംഘം ഇന്ന് കൊച്ചിയിൽ എത്താനിരിക്കെ ജില്ലയിൽ ഇന്നലെ 224 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 76 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. ഇവരിൽ നാലുപേർ സ്വകാര്യ ആശുപത്രയിലാണ്. ആകെ 360 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ടുപേർ ഇന്നലെ ആശുപത്രി വിട്ടു.
സാമൂഹിക വ്യാപനമുണ്ടോയെന്നറിയാൻ പരിശോധിച്ച 21 പേരുടെ സാമ്പികളുകൾ പരിശോധിച്ചെങ്കിലും ആർക്കും രോഗമില്ലെന്ന് കണ്ടെത്തി.
നിരീക്ഷണത്തിൽ
ആകെ : 360
ഹൈ റിസ്ക് : 13
ലോ റിസ്ക് : 347
ആശുപത്രികളിൽ
മെഡിക്കൽ കോളേജ് : 2
ആലുവ ജില്ലാ ആശുപത്രി : 1
കരുവേലിപ്പടി ആശുപത്രി : 1
സ്വകാര്യ ആശുപത്രികൾ : 9
സാമ്പിളുകൾ
ഇന്നലെ അയച്ചത് : 37
ഫലം ലഭിച്ചത് : 44
പോസിറ്റീവ് : 00
ലഭിക്കാനുള്ളത് : 40