പിറവം: എടയ്ക്കാട്ടുവയലിൽ ഡെങ്കിപനി വ്യാപനം തടയാൻ നിരീക്ഷണംം ശക്തമാക്കി ആരോഗ്യ വകുപ്പ്. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 10 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് തീരുമാനം .
പനിക്ക് സ്വയം ചികിത്സിക്കരുതെന്നും ,വേദനസംഹാരികൾ കഴിക്കരുതെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പഞ്ചായത്തിലെ തൊട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയെത്തിയവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വാർഡിലെ മുഴുവൻ പ്രദേശങ്ങളിലും ഫോഗിംഗ് നടത്തി.