മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ കിഴക്കേക്കര ശ്രീനിലയംവീട്ടിൽ എസ്.ആർ.സി ബോസ് ഒരു മാസത്തെ പെൻഷൻ തുക സംഭാവന ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പബ്ലിക് റിലേഷൻ ഓഫീസറായ സബ് ഇൻസ്‌പെക്ടർ ആർ. അനിൽകുമാറിന് ബോസ് തുക കൈമാറി.