കൊച്ചി എസ്.എൻ.ഡി.പി യോഗം മാത്തൂർ മേഖലയിലെ 480 കുടുംബങ്ങൾക്ക് സാനിറ്റൈസർ, ഹാർഡ്‌വാഷ്, പലവ്യഞ്ജന കിറ്റുകൾ എന്നിവ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് ഷൈൽകുമാർ തോപ്പിൽ, സെക്രട്ടറി മുരളീധരൻ പുതുശ്ശേരി, കുടുംബ യൂണിറ്റ് സെക്രട്ടറിമാരായ സുനിൽകുമാർ, ദിലീപ് മൈക്കാട്ട്, ശ്രീകുമാർ, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.