അങ്കമാലി : കനത്തകാറ്റിലും മഴയിലും തണൽ മരംവീണ് ഗതാഗത തടസമുണ്ടായി. എംസി റോഡിൽ വേണ്ടൂർഡബിൾ പാലത്തിനുസമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. റോഡിനോട് ചേർന്നുനിന്നിരുന്ന തണൽമരം റോഡിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ പി.വി. പൗലോസിന്റെ നേതൃത്വത്തിൽ അങ്കമാലി ഫയർഫോഴ്സെത്തി മരംമുറിച്ചുമാറ്റി.