toddy

കൊച്ചി: കൊവിഡിന്റെ പേരിൽ കള്ളിന് സെസ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിസന്ധിയിൽ വലയുന്ന കള്ള് ഷാപ്പ് വ്യവസായത്തിന് പുതിയ സെസ് താങ്ങാനാവില്ല. ഷാപ്പ് നടത്തിപ്പ് പ്രതിസന്ധിയിലാകും. അനാവശ്യവും അപ്രായോഗികവുമായി നിയമ, തൊഴിൽ വ്യവസ്ഥകൾ മൂലം കള്ള് ചെത്തും ഷാപ്പ് നടത്തിപ്പും വൻ പ്രതിസന്ധിയിലാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ബാറുകളിൽ വിദേശ മദ്യം പാഴ്സൽ കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിദേശ മദ്യവിൽപ്പന ശാലകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കുക, തെങ്ങു കൃഷിയെയും കള്ള് വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.