കൊച്ചി: സുതാര്യതയും ഫലപ്രദവുമായ വാർഷിക ഓഡിറ്റ് സംവിധാനം അട്ടിമറിക്കാൻ ചില പൊതുമേഖലാ ബാങ്കുകളുടെ മാനേജ്‌മെന്റ് അണിയറ നീക്കങ്ങൾ നടത്തുന്നതായി നിയമ ധനകാര്യ ഓഡിറ്റിംഗ് വിദഗ്ദ്ധരുടെ സംഘടനയായ ജാഗ്രതാ ഫൗണ്ടേഷൻ ആരോപിച്ചു.

റിസർവ് ബാങ്ക് നൽകുന്ന ഓഡിറ്റ് സ്ഥാപനങ്ങളുടെ പാനലിൽ നിന്ന് ബാങ്ക് മാനേജ്‌മെന്റ് നിയമിക്കുന്ന ഓഡിറ്റ് സ്ഥാപനങ്ങളാണ് പൊതുമേഖലാ ബാങ്ക് ശാഖകളുടെ ഓഡിറ്റ് നടത്തി വരുന്നത്. കേന്ദ്രീകൃത ഓഡിറ്റ് മാത്രമായി ചുരുക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. നാലു 4 ദിവസത്തിനകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ധൃതി പിടിച്ചുള്ള ഓഡിറ്റ് പ്രഹസനമായി മാറിയേക്കും. കണക്കുകളുടെ വിശ്വാസ്യതയേയും സുതാര്യതയേയും ദോഷകരമായി ബാധിക്കാവുന്ന നീക്കത്തിനെതിരെ റിസർവ് ബാങ്ക്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടങ്ങിയവ നടപടി സ്വീകരിക്കണമെന്ന് ജാഗ്രതാ ഫൗണ്ടേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.