കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ഒഫ് കാമ്പസിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ മേയ് 9ന് നടക്കും. കൊമേഴ്‌സ്, മാനേജ്‌മെന്റ്, സയൻസ്, ആർട്‌സ്, ഡിസൈൻ വിഷയങ്ങളിൽ അറുപതിലേറെ കോഴ്‌സുകളിലേക്കാണ് പ്രവേശനപരീക്ഷ. ലോക്ക് ഡൗണിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചതോടെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പരിഗണിച്ചാണ് ഓൺലൈൻ പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് : www.jainuniversity.ac.in/kochi ഫോൺ : 9207355555.