lngpetronet
കൊവിഡ് പ്രതിരോധത്തിന് ഐ.എം.എ കൊച്ചി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി പെട്രോനെറ്റ് എൽ.എൻ.ജി. ലിമിറ്റഡ് നൽകിയ പി.പി.ഇ കിറ്റുകളുടെ വിതരണോദ്ഘാടനം ഐ.എം.എ ഹൗസിൽ സീപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. കെ.എ ശ്യാമിനിക്ക് നൽകി ഡോ. സജിത്ത് ജോൺ, ഡോ. സമിൻ സമീദ്, ഡോ. ജോർജ് തുകലൻ എന്നിവർ നിർവഹിക്കുന്നു

കൊച്ചി : കൊവിഡ് ബാധയിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഐ.എം.എ കൊച്ചി തയ്യാറാക്കിയ പദ്ധതിക്ക് പെട്രോനെറ്റ് എൽ.എൻ.ജി. ലിമിറ്റഡ് സഹായം നൽകി. സി.എസ്.ആർ ഫണ്ടിൽനിന്ന് 18 ലക്ഷം രൂപയുടെ പി.പി.ഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഐ.എം.എക്ക് കൈമാറി.

പ്രവാസികൾ തിരികെയെത്തുന്നതു പ്രമാണിച്ച് എയർപോർട്ട്, സീപോർട്ട്, മെഡിക്കൽ കോളേജ്, മറ്റ് സർക്കാർ ആശുപത്രികളിലെ കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് എൽ.എൻ.ജിയുടെ സഹായത്തോടെ ശേഖരിച്ച പി.പി.ഇ കിറ്റുകൾ, ഷീൽഡുകൾ, മാസ്‌കുകൾ തുടങ്ങിയവയുടെ വിതരണോദ്ഘടനം സീപോർട്ട് മെഡിക്കൽ ഓഫീസർ ഡോ. കെ.എ. ശ്യാമിനിക്ക് നൽകി ഡോ. സജിത്ത് ജോൺ, ഡോ. സമിൻ സമീദ്, ഡോ. ജോർജ് തുകലൻ എന്നിവർ നിർവഹിച്ചു.