കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ എറണാകുളം മണ്ഡലത്തിലെ ക്രിസ്തീയ ആരാധനാലയങ്ങളും മോസ്‌ക്കുകളും അണുമുക്തമാക്കാൻ ന്യൂനപക്ഷ മോർച്ച സഹായിക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കൂമാർ പറഞ്ഞു. ന്യൂനപക്ഷ മോർച്ച മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജസറ്റസ് അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ യു.ആർ രാജേഷ്, അഡ്വ. സ്വരാജ്, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി ജോർജ് വർഗീസ്, ട്രഷറർ ജേക്കബ് മനയിൽ, ഷാൽട്ടൻ ചിറ്റൂർ, മോർച്ച ജനറൽ സെക്രട്ടറി സതീഷ് മാർട്ടിൽ, ട്രഷറർ ജയിംസ് കിണറ്റിങ്ങൽ എന്നിവർ പ്രസംഗിച്ചു.