നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) കുറുമശേരി യൂണിറ്റ് അംഗങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി. മനോഹരൻ യൂണിറ്റ് അംഗം ലക്ഷ്മണന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. എ.ജി. ശശിധരൻ, പി.വി. സാജു, എ.ആർ. ശരത്, ശാന്ത അപ്പു എന്നിവർ പങ്കെടുത്തു.