കൊച്ചി: റെക്കാഡ് ബുക്കുകളിൽ ഇടംപിടിച്ച 'പിന്നൽ തിരുവാതിര' ഒരുക്കിയ തിരുവാതിര മുത്തശ്ശിക്ക് അന്ത്യാഞ്ജലി. ബുധനാഴ്ച നിര്യാതയായ ആലപ്പാട്ട് റോഡിൽ ജയവിഹാറിൽ ഗോവിന്ദമേനോന്റെ ഭാര്യ മാലതി ജി. മേനോന്റെ (84) മൃതദേഹം രവിപുരം ശ്‌മശാനത്തിൽ സംസ്കരിച്ചു.
3000 പേരുടെ മെഗാതിരുവാതിരയിലൂടെ ലിംകാ ബുക്ക് ഒഫ് റെക്കാഡിലും 7000 പേരുടെ പ്രകടനത്തിലൂടെ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലും 750 പേരുടെ പിന്നൽ തിരുവാതിരയിലൂടെ ഏഷ്യൻ ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. 75 വയസിനുശേഷം കഥകളി, കീബോർഡ്, ചെണ്ട, ഡ്രംസ്, ഇടയ്‌ക്ക എന്നിവ പഠിച്ച് വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര, ടി.വി സീരിയൽ നടിയും പരസ്യമോഡലുമായിരുന്നു.
മക്കൾ : സുധാറാണി (മുൻ പ്രിൻസിപ്പൽ, വയനാട് സർക്കാർ കോളേജ് ), ഉഷാറാണി, ജയപ്രകാശ് (ഇന്റീരിയർ ഡിസൈനർ). മരുമക്കൾ: രഘു (ബിസിനസ് ), അജിത്കുമാർ (ആർക്കിയോളജി വകുപ്പ്), പ്രീത (സെന്റ് ആന്റണീസ് സ്‌കൂൾ അദ്ധ്യാപിക).