ആലുവ: ആലുവ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 5000 മാസ്‌ക് നിർമ്മിക്കുന്നതിനുള്ള തുണി കെ.പി.എം.എസ് ജില്ലാ കമ്മിറ്റിക്കു നൽകി. കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ വനിതാ വിഭാഗം മാസ്‌ക് നിർമ്മിച്ച് ജില്ലയിലെ പട്ടികജാതി കുടുംബങ്ങളിൽ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ടി.കെ. രാജഗോപാലിന് തുണികൾ കൈമാറി. ബാങ്ക് ഡയറക്ടർ കെ.കെ. ജമാൽ, ബാങ്ക് സെക്രട്ടറി ലിജി പി. സ്‌കറിയ, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി, സംസ്ഥാന കമ്മിറ്റി അംഗം എം. രവി, ജില്ലാ ട്രഷറർ വി.കെ. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.