നെടുമ്പാശേരി: അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വിവാദത്തിലായ ആലുങ്കൽകടവ് പാലം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ പുനരാരംഭിച്ചു.എൻവയോൺമെന്റൽ എക്‌സ്‌പെർട്ട് അപ്രൈസൽ കമ്മിറ്റി ചെയർമാൻ ഡോ. ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സംഘം പാലം സന്ദർശിച്ചു. നാട്ടുകാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും മൊഴിയെടുത്തു.
പരിസ്ഥിതി വകുപ്പ് അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചാൽ അപ്രോച്ച് റോഡിന്റെ അവശേഷിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും അൻവർ സാദത്ത് എം.എൽ.എ
സംഭവം കൂടുതൽ വിവാദമായപ്പോൾ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്ന് മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമാണ് പരിസ്ഥിതി വകുപ്പിനോട് റിപ്പോർട്ട് തേടിയത്. ലോക്ക് ഡൗണിനെ തുടർന്ന് സന്ദർശനം വീണ്ടും നീളുകയായിരുന്നു.
അൻവർ സാദത്ത് എം.എൽ.എ, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, മെമ്പർമാരായ ലിസി ജോർജ്, ഷാന്റി ഷാജു, പി.ഡബ്‌ളിയു.ഡി ബ്രിഡ്ജസ് എ.ഇ ഇ. പിയൂസ്, വില്ലേജ് ഓഫീസർ അജിത, കൃഷി ഓഫീസർ സിമി, എന്നിവരും സന്ദർശിച്ചു.
പരിസ്ഥിതി അനുമതി ലഭിക്കാത്തതിനാൽ സ്ഥലമെടുപ്പ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
ഭൂ ഉടമകൾക്ക് പണവും നൽകിയിട്ടില്ല. പാലം നിർമ്മിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല
നാട്ടുകാർ പാലത്തിന്റെ ഇരുവശത്തും മണ്ണടിച്ചു
ജനകീയ ഉദ്ഘാടനം നടത്തി