മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് 19 പ്രതിരോധപ്രവർത്തനത്തിനായി വൈസ്‌മെൻ ഇൻറർനാഷ്ണൽ മിഡ് വെസ്റ്റ് ഇന്ത്യ മാസ്‌ക്കുകൾ നൽകി. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ലീല ബാബുവിന് റീജിയൺ ഡയറക്ടർ ബാബു ജോർജ്ജ് മാസ്‌ക്കുകൾ കൈമാറി. ഡിസ്ട്രിക്ട് ഗവർണർ കെ.വി. പോൾ, ഡിസ്ട്രിക്ട് സെക്രട്ടറി അജി പി.എസ്., പഞ്ചായത്ത് മെമ്പർമാരായ രജിത സുധാകരൻ, ബിന്ദു ജോർജ്ജ്, സീമ അശോകൻ, സോമൻ, ആർ. രാമൻ എന്നിവർ പങ്കെടുത്തു.