കുറുപ്പംപടി: പെട്രോൾ-ഡീസൽ തീരുവ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സാമൂഹീക അകലം പാലിച്ച് പ്രതിഷേധിച്ച എ.ഐ.വൈ.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ സമരകേന്ദ്രത്തിൽ 5 പ്രവർത്തകർ മാത്രം പങ്കെടുത്ത പ്രതിഷേധ സമരത്തിൽ പങ്കെടുത്ത നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.