അങ്കമാലി: കിടങ്ങൂർ ജംഗ്ഷനിലെ ചെറുകിട വെളിച്ചെണ്ണ കച്ചവടക്കാനായ പി.എം. ചന്ദ്രൻ പനഞ്ചിക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകി. സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ചെക്ക് ഏറ്റുവാങ്ങി. സി.പി.എം ലോക്കൽസെക്രട്ടറി കെ.പി. രാജൻ, വ്യാപാരി വ്യവസായി ഏകോപനസമിതി തുറവൂർ യൂണിറ്റ് പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.വി. മോഹനൻ, ടി.പി. ചാക്കോച്ചൻ, ശ്രീകാന്ത്, വിവേകാനന്ദൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് വെള്ളപ്പൊക്ക സമയത്തും പി.എം. ചന്ദ്രൻ ദുരിതമനുഭവിച്ചവർക്ക് സഹായം നൽകിയിട്ടുണ്ട്.