കൂത്താട്ടുകുളം: ലോക്ക് ഡൗൺ ലംഘിച്ച് കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് തെരുവിൽ സംഘടിച്ചെത്തിയത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തിവീശിയാണ് ഇവരെ പിരിച്ചുവിട്ടത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് ഇവർ കൂട്ടമായി എത്തുകയായിരുന്നു. തലേന്നും ഇങ്ങിനെയുണ്ടായെങ്കിലും പൊലീസും നഗരസഭ അധികാരികളും അനുനയിപ്പിച്ച് പറഞ്ഞു വിട്ടതാണ്.
സമീപ പഞ്ചായത്തായ തിരുമാറാടിയിൽ പല ഭാഗങ്ങളിലായി സംഘടിച്ച് കാൽനടയായി കൂത്താട്ടുകുളത്ത് എത്താനുള്ള പദ്ധതി പൊലീസ് ഇടപെട്ട് ഒഴിവാക്കി. കൂടുതൽ പൊലീസെത്തിയപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങി .