കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാർ സമാഹരിച്ച 40,000 രൂപ, മുൻ അസിസ്‌റ്റന്റ് ജനറൽ മാനേജർ എ.പി. സുജാത, എം. സ്വരാജ് എം.എൽ.എയ്ക്ക് കൈമാറി. ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ, ജനറൽ മാനേജർ കെ. ജയപ്രസാദ് എന്നിവർ സംബന്ധിച്ചു.
ബാങ്കിന്റെ ഭരണസമിതിയും ജീവനക്കാരും ചേർന്ന് സമാഹരിച്ച 31 ലക്ഷം രൂപ നേരത്തേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾക്കുണ്ടായ സമ്പദ്‌ദുരിതം മറികടക്കാൻ നാല് ശതമാനം പലിശനിരക്കുമായി ബാങ്ക് അവതരിപ്പിച്ച 'പീപ്പിൾസ് ആശ്വാസ്" സ്വർണപ്പണയ വായ്‌പയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വായ്‌പയ്ക്ക് മാത്രം 50 കോടി രൂപ ബാങ്ക് വകയിരുത്തിയിട്ടുണ്ടെന്ന് ചെയർമാൻ സി.എൻ. സുന്ദരൻ പറഞ്ഞു.