ആലുവ: വിദേശത്തുനിന്ന് മടങ്ങിവരാൻ വിമാനടിക്കറ്റ് എടുക്കാൻ കഷ്ടപ്പെടുന്നവർക്ക് ഓണറേറിയം തുക നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ റെനീഷ അജാസ്. രണ്ട് മാസത്തെ ഓണറേറിയം തുക യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നേതൃത്വം നൽകുന്ന വീടണയാൻ യൂത്ത് കെയറിന്റെ കരുതൽ എന്ന പദ്ധതിയിലേക്കാണ് സംഭാവന നൽകിയത്.