അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ അംഗീകാരം നൽകി. മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ അഞ്ചു ബി.ടെക് പ്രോഗ്രാമുകൾക്കാണ് അംഗീകാരം. നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡുള്ള ഫിസാറ്റിന് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന നൂതന പഠന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. കോളേജ് ചെയർമാൻ അനിത. പി, പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്, എൻ.ബി.എ കോ ഓർഡിനേറ്റർ ഡോ. സണ്ണി കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.