പറവൂർ : ലോക്ക് ഡൗണിൽ വള്ളുവള്ളി ഗ്രാമത്തിന് ആശ്വാസമേകി ഇന്ദിരാജി കൾച്ചറൽ ഫോറം. ജാഗ്രത പ്രഖ്യാപിക്കപ്പെട്ട സമയത്ത് കൂനമ്മാവ് ഹെൽത്ത് സെന്ററിൽ ആവശ്യമായ മാസ്കുകൾ നൽകി. തൊഴിൽ നഷ്ടമായ കുടുംബങ്ങളെ കണ്ടെത്തി അരിയും പലവ്യഞ്ജനങ്ങളും നൽകി. കഴിഞ്ഞദിവസം വള്ളുവള്ളിയിലെ വീടുകളിൽ മാസ്കുകളും സാനിറ്റൈസറും ഹാൻഡ് വാഷുകളും എത്തിച്ചു. കോട്ടുവള്ളി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എച്ച്. ജമാൽ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് നാസിമുദീൻ, സെക്രട്ടറി അർഷാദ്, പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.