ptz
ഓൺ ലൈള ക്ളാസ് പരിചയപ്പെടുത്തുന്ന പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ ഓൺലൈൻ ക്ളാസുകൾ തുടങ്ങി. ദിശ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളേയും പങ്കെടുപ്പിച്ചാണ് ഓൺലൈൻ ക്ളാസ് തുടങ്ങിയത് . ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രത്യേകം രൂപപ്പെടുത്തിയ മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ പരിശീലനം നടക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ ആദ്യമായാണ് ഒരു പരിശീലനം നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ പറഞ്ഞു.മലയാളത്തിളക്കം പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ നേതൃത്വം നൽകിയ എ.പി ബീന ( കൊല്ലം ) സുമയ്യ ബീവി ( ആലപ്പുഴ) ടി.ശിവപ്രസാദ് ( എറണാകുളം ) എന്നിവരാണ് പരിശീലങ്ങൾക്ക് നേതൃത്വം നൽകുന്നത്.വിവിധ ക്ളാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി 40 പേരടങ്ങുന്ന ഒരു വാട്സപ്പ് ഗ്രൂപ്പ് വഴിയാണ് പാഠ ഭാഗങ്ങൾ കൈമാറുന്നത്. ഒരു വിഷയത്തിൽ ഒരു ഗ്രൂപ്പിന്റെ ചുമതല ഒരദ്ധ്യാപകനാണ്. രക്ഷിതാക്കളുടെ മൊബൈലാണ് കൂടുതലും ഉപയോഗിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോളുകൾ വഴിയും ക്ളാസ്സുകൾ നല്കുന്നുണ്ട്. വീഡിയോ ചാറ്റിംഗ് ആപ്ളിക്കേഷനുകൾ വഴിയാണ് ഇത് സാദ്ധ്യമാക്കുന്നത്. പഠനം ലൈവ് ക്ളാസ് റൂം രീതിയിലേയ്ക്ക് മാറയത് വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

#നഷ്ടപ്പെട്ട പഠന ദിനം വീണ്ടെടുക്കൽ

എല്ലാ ദിവസവും അദ്ധ്യാപകരുടെ സ്മാർട്ട് ഫോണിലേക്ക് വരുന്ന പഠന സാമഗ്രികൾ രക്ഷിതാക്കൾക്ക് കൈമാറുകയും ഓരോ അദ്ധ്യാപകരെ ചുമതലപ്പെടുത്തി അതാത് വിഷയങ്ങളിൽ ചോദ്യോത്തരങ്ങൾ തയ്യാറാക്കി മുഴുവൻ കുട്ടികളുടേയും നഷ്ടപ്പെട്ട പഠന ദിനങ്ങൾക്ക് പകരമായി പാഠ ഭാഗങ്ങൾ പഠിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.