4,52,039 പ്രവാസികൾ മടങ്ങിവരാൻ രജിസ്റ്റർചെയ്തു (മേയ് ആറുവരെ)
1,16,500 മുറികൾ ക്വാറന്റൈനുവേണ്ടി ഒരുക്കി.
സ്വന്തം ചെലവിൽ താമസിക്കാൻ 9000 മുറികൾ കൂടി. (ഹോട്ടലുകൾ, റിസോർട്ടുകൾ)
40,000 ടെസ്റ്റുകൾ നടത്താനുള്ള ആർ.ടി - പി.സി.ആർ ടെസ്റ്റ് കിറ്റുകൾ നിലവിലുണ്ട്.
വേണ്ടിവന്നാൽ ഉപയോഗിക്കാൻ 4694 കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി
സ്റ്റേഡിയങ്ങൾ, ആഡിറ്റോറിയങ്ങൾ തുടങ്ങിയവയാണ് പട്ടികയിലുള്ളത്.
82,566 കിടക്കകൾ ഇവിടെയുണ്ട്.
സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് ഇതുവരെ 13 .45 കോടിരൂപ നൽകി.
ഇവരാണ് ചുമതലക്കാർ
ജില്ലകൾതോറും നിരീക്ഷണത്തിന് നോഡൽ ഒാഫീസർമാർ.
താമസസ്ഥലങ്ങൾ കണ്ടെത്താൻ ചുമതല പൊതുമരാമത്ത് വകുപ്പിന്.
ജല - വൈദ്യുതി വിതരണം തടസപ്പെടരുതെന്ന് നിർദ്ദേശം
പ്രവാസികളെ കൊവിഡ് പരിശോധനയ്ക്ക് എത്തിക്കാൻ കെ.എസ്.ആർ.ടി.സി
ഭക്ഷണം തയ്യാറാക്കാൻ കുടുംബശ്രീ യൂണിറ്റുകൾ
കൊവിഡ് കെയർ സെന്ററുകളുടെ സുരക്ഷ ജില്ലാ പൊലീസ് അതോറിറ്റികൾക്ക്