പറവൂർ : പറവൂർ വടക്കേക്കര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാർ, പാലിയേറ്റിവ് പ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ എന്നിവരെ അവശ്യസേവന സാമഗ്രികൾ നൽകി ആദരിച്ചു. മുഖാവരണങ്ങൾ, ഗ്ലൗസുകൾ, സാനിട്ടൈസർ, പലവ്യഞ്ജനകിറ്റ് എന്നിവ നൽകിത്. ടി.ആർ. ബോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്‌, സെക്രട്ടറി കെ.എസ്. ജെയ്സി, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.