പറവൂർ : ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ സ്വകാര്യഭൂമിയിലുള്ള അപകടരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുവാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. നിർദേശം പാലിച്ചില്ലെങ്കിൽ മരങ്ങളോ ചില്ലകളോ ഒടിഞ്ഞ് വീഴുന്നത് മൂലമുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകുവാനുള്ള നിയമപരമായ ബാദ്ധ്യത ബന്ധപ്പെട്ട വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ആയിരിക്കുമെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.